മുഴക്കുന്ന് പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ലതീഷ് സി.സി. യുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതികളെ പിടിക്കൂടിയത്. മൂന്നു ലിറ്ററോളം നാടന്‍ ചാരായവും , അത് നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും പ്രതികളുടെ കൈയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു. കേരള അബ്കാരി ആക്ട് 55(b), 55(g) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്
കഴിഞ്ഞ ദിവസം വേക്കളം കണ്ണുംപള്ളിൽ നാടൻ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. കോളയാട് സ്വദേശി ഷിജിത്ത് (39), ബേക്കൽ സ്വദേശി സുജിത്ത് (30) എന്നിവരാണ് പിടിയിലായത്. പേരാവൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍ വാസു, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്
കഴിഞ്ഞ ഏപ്രിൽ ആറിന് ആറളം ഫാം പുനരധിവാസ മേഖലയിൽ നടത്തിയ പരിശോധനയിൽ വാറ്റുപകരണങ്ങളും വാഷും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ പ്രദേശത്തുള്ള ഉള്ള കുട്ടപ്പനെ (55) പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. ആറളം ഇന്‍സ്പെക്ടര്‍ സുധീർ കല്ലന്റെ നേതൃത്വത്തില്‍ നടത്തിയ അബ്കാരി റെയ്ഡിൽ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എം. ശ്രീജിത്ത്, ഷറഫുദ്ദീൻ, നിപ്പു ജോസഫ് എന്നിവർ പങ്കെടുത്തു