വിവാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അഞ്ച് ആംബലൻസുകളിലായി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോക്ടർമാരുടെ സംഘം മെഡിക്കൽ കോളേജിലെ പരിശോധനയിലും രോഗലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് രക്തം പരിശോധനക്ക് ശേഖരിച്ചു. അസ്വഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയയ്ക്കുകയായിരുന്നു.