എന്ത് ലോക്ക്ഡൗൺ? കൗൺസിലറുടെ പിറന്നാൾ ആഘോഷം കമ്മ്യൂണിറ്റി കിച്ചണിൽ
പിറന്നാൾ കേക്ക് മുറിക്കാൻ പറ്റിയ ഇടം കമ്മ്യൂണിറ്റി കിച്ചനാണെന്നും ഇവർ തെളിയിച്ചു | ഡാനി ടി.പി.
News18 Malayalam | April 10, 2020, 1:54 PM IST
1/ 4
കൊച്ചി: പിറന്നാൾ ആഘോഷിക്കാൻ ലോക്ക്ഡൗണൊക്കെ നോക്കേണ്ടതുണ്ടോ? വേണ്ടന്നാണ് കൊച്ചി കോർപറേഷനിലെ ഒരു കൂട്ടം കൗൺസിലർമാർ പറയുന്നത്. പിറന്നാൾ കേക്ക് മുറിക്കാൻ പറ്റിയ ഇടം കമ്മ്യൂണിറ്റി കിച്ചനാണെന്നും ഇവർ തെളിയിച്ചു. കാരണം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ എല്ലാം ലംഘിച്ചായിരുന്നു കമ്യൂണിറ്റി കിച്ചനിൽ ഡിവിഷൻ കൗൺസിലറുടെ പിറന്നാൾ ആഘോഷം
2/ 4
കൊച്ചി കോർപ്പറേഷൻ 46-ാം ഡിവിഷനായ ചക്കരപറമ്പിലെ കൗൺസിലർ നസീമയുടെ പിറന്നാളാണ് അഞ്ചുമന കോർപ്പറേഷൻ ക്യാൻന്റീനിലെ കമ്യൂണിറ്റി കിച്ചനിൽ നടന്നത്. സമീപ ഡിവിഷനുകളിലെ കൗൺസിലർമാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തി. എല്ലാവരും ചേർന്ന് കേക്ക് മുറിച്ചായിരുന്നു കമ്മ്യൂണിറ്റി കിച്ചണിലെ പിറന്നാളാഘോഷം
3/ 4
നിരവധി പേർക്ക് ഭക്ഷ്ണം കൊടുക്കുന്ന അഞ്ചുമനയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിലാണ് പിറന്നാൾ ആഘോഷം നടന്നത്. മറ്റ് ഡിവിഷനുകളിലെ കൗൺസിലർമാരായ ജോസഫ് അലക്സ്, മുരളീധരൻ, വത്സല കുമാരി എന്നിവരും ഹെൽത്ത് ഇൻസ്പെക്ടർമാരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ ആഘോഷിച്ചതിന് സഹകൗൺസിലർമാർക്കും, കമ്യൂണിറ്റികച്ചനിലുണ്ടായിരുന്ന കോർപ്പറേഷൻ ജീവനക്കാർക്കും വാട്സ്അപ്പ് ഗ്രൂപ്പിലൂടെ നസീമ നന്ദിയും രേഖപ്പെടുത്തി
4/ 4
പിന്നീട് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്ക് വയ്ക്കുകയും ചെയ്തു. കമ്യൂണിറ്റി കിച്ചനുകൾ ആൾകൂട്ടങ്ങളായി മാറരുതെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും ലംഘിച്ച് കൊണ്ടായിരുന്നു അഞ്ചുമന കമ്യൂണിറ്റി കിച്ചനിലെ ഈ പിറന്നാൾ ആഘോഷം