കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് (Vande Bharat) സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഏപ്രിൽ 24ന് കൊച്ചിയിൽ മോദിക്കായി വമ്പൻ റോഡ്ഷോയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. അവിടെ അദ്ദേഹം യുവാക്കളുമായി ആശയവിനിമയത്തിൽ പങ്കെടുക്കും
വന്ദേ ഭാരതിൽ 16 ആധുനിക കോച്ചുകളാണുള്ളത്. തടസ്സമില്ലാത്ത സർവീസ് ഉറപ്പാക്കാൻ കേരളത്തിന് രണ്ട് ആധുനിക ട്രെയിനുകൾ ലഭിച്ചേക്കും. കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ വളവുകളും തിരിവുകളും കണക്കിലെടുക്കുമ്പോൾ, വന്ദേ ഭാരത് അതിന്റെ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററായി പരിമിതപ്പെടുത്തും. ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ ഇത് നിർദിഷ്ട സിൽവർ ലൈനിന് പകരമാവുമോ എന്ന ചോദ്യവുമുണ്ട് (തുടർന്ന് വായിക്കുക)
കേരളത്തിലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്ദേ ഭാരത് മുൻതൂക്കം നൽകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കേരളത്തിന്റെ റെയിൽവേ വികസനം കേന്ദ്രസർക്കാർ അവഗണിച്ചെന്ന വിമർശനത്തെ നിശ്ശബ്ദമാക്കുന്നതാണ് പുതിയ വികാസമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മോദിയുടെ നേതൃത്വം കേരളത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ ക്രിയാത്മകമായ കാഴ്ചപ്പാടിലൂടെ വോട്ടർമാരെ ഏകീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു