തിരുവനന്തപുരം: കോടതികളില്‍നിന്നുള്ള സമന്‍സ് ഇനി വാട്സാപ് വഴിയുമെത്തും. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും തീരുമാനമായി. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്ന സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് തീരുമാനം.
സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ മേല്‍വിലാസം തെറ്റി ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാവും. വാട്സാപ്പിനുപുറമേ, എസ്.എം.എസ്., ഇ-മെയില്‍ വഴിയും നടപടി നടത്താം. ഇതിനായി ക്രിമിനല്‍ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യും. ഇക്കാര്യം ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും.