തടവിൽ കഴിഞ്ഞ കാലം ശിക്ഷാ കാലാവധിയായി കണക്കാക്കി നാലാം പ്രതിക്ക് ഇന്ന് പുറത്തിറങ്ങാം. ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതി ജാസിമിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പ്രതികൾ തീവ്രവാദ സംഘത്തിൽ അംഗങ്ങളായിരുന്നു എന്നതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ഐഎസ് ബന്ധം എൻ.ഐ.എ ക്ക് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. രഹസ്യയോഗം കണ്ണൂർ കനകമലയിൽ യോഗം ചേർന്നത് 2016 ഒക്ടോബറിൽ. ഐഎസ് അനുകൂല യോഗം ചേർന്നെന്ന് ആയിരുന്നു കേസ്. കേരളാ തമിഴ്നാട് സ്വദേശികൾ ആയിരുന്നു പ്രതികൾ. ഷജീർ എന്ന പ്രതിയെ കണ്ടെത്താനായില്ല. ഷജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. പ്രതികൾക്കെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ.