കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ അനൗണ്സ്മെന്റ് വാഹനം കസ്റ്റഡിയിലെടുത്ത ഏലത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അനൗൺസ്മെന്റ് വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാർ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതായും സിപിഎം കുറ്റപ്പെടുത്തുന്നു.
നിയമപരമായ അനുമതിയോടെയാണ് ഭരണഘടന സംരക്ഷണസമിതി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോഴിക്കോട് വന്നത്. പൗരത്വനിയമഭേഗതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ എസ്.ഐ ജയപ്രസാദും മറ്റൊരു പോലീസുകാരനും കടുത്തനിയമലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.