കോവിഡ് പ്രോട്ടോക്കോളിനോട് 'നോ' പറഞ്ഞ് സിപിഎം പൊതുയോഗം; പരിപാടി BJPയിൽ നിന്ന് രാജി വെച്ചെത്തിയവരെ സ്വീകരിക്കാൻ
കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എംഎൽഎ കെ ആൻസലനും വിശദീകരണം നൽകേണ്ടി വരും. (റിപ്പോർട്ട് - എസ്.എസ് ശരൺ)
തിരുവനന്തപുരം: ബുധനാഴ്ച വൈകുന്നേരമാണ് നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ നൊച്ചിയൂർ വാർഡിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും രാജി വച്ചെത്തിയ പ്രവർത്തകരെ സ്വീകരിക്കാനായിരുന്നു സിപിഎം പൊതുയോഗം.
2/ 5
നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ ആൻസലൻ എം എൽ എ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.
3/ 5
തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇത്തരത്തിലൊരു യോഗം ഭരണകക്ഷിയായ സിപിഎം തന്നെ സംഘടിപ്പിച്ചതെന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.
4/ 5
നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 82 കോവിഡ് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. സിപിഎം പരിപാടി സംഘടിപ്പിച്ച നൊച്ചിയൂർ വാർഡിലും കഴിഞ്ഞദിവസം അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
5/ 5
പഞ്ചായത്തിലെ പല വാർഡുകളും കണ്ടയിൻമെന്റ് സോണാണ്. കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എംഎൽഎ കെ ആൻസലനും വിശദീകരണം നൽകേണ്ടി വരും.