പരമ്പരാഗതമായി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള വടകരയിൽ കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫ് ആണ് വിജയിക്കുന്നത്.
2/ 5
മുല്ലപ്പള്ളി രാമചന്ദ്രനെ വീഴ്ത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കാര്യമായി ശ്രമിച്ചെങ്കിലും സിപിഎമ്മിന് തോൽവി സമ്മതിക്കേണ്ടിവന്നു.
3/ 5
2004ൽ പി. സതീദേവി തിളക്കമാർന്ന വിജയം കൈവരിച്ച മണ്ഡലം, അവരുടെ സഹോദരനും കണ്ണൂർ സിപിഎമ്മിലെ കരുത്തനുമായ പി. ജയരാജനിലൂടെ തിരിച്ചുപിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
4/ 5
രാഷ്ട്രീയവൈരികളായ ആർ.എം.പി ഉയർത്തുന്ന വെല്ലുവിളി മറികടന്ന് വടകര തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നമായാണ് സിപിഎം കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ സിപിഎം രംഗത്തിറക്കുന്നത്.
5/ 5
കൊലപാതകക്കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണെങ്കിലും പാർട്ടി അണികളുടെ പിന്തുണയോടെ പി. ജയരാജൻ ജയിച്ചുകയറുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.