ഇരു മുന്നണികളെയും തുണച്ചിട്ടുള്ള കോട്ടയത്ത് കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ മണ്ഡലം ജനതാദളിന് നൽകിയ സിപിഎം ഇത്തവണ ഏതുവിധേനയും അത് പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.
2/ 4
അതുകൊണ്ടുതന്നെ ജില്ലയിലെ പാർട്ടിയുടെ അമരക്കാരനെ തന്നെ രംഗത്തിറക്കുകയാണ് സിപിഎം. വി.എൻ വാസവനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
3/ 4
ആദ്യ ഘട്ടത്തിൽ ഡോ. സിന്ധുമോൾ ജേക്കബിന്റെ പേര് ഉയർന്നുവന്നെങ്കിലും മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ച് വി.എൻ. വാസവനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
4/ 4
മുമ്പ് സുരേഷ് കുറുപ്പ് ഹാട്രിക്ക് വിജയം നേടിയിട്ടുള്ള കോട്ടയം മണ്ഡലം തിരിച്ചുപിടിക്കാൻ തന്നെയാണ് സിപിഎം ലക്ഷ്യം.