ഇപ്പോൾ ഉണ്ടായിരിക്കുന്ന വിള്ളൽ ആശങ്കപ്പെടാനില്ലെന്ന് നിലമ്പൂർ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതിയുണ്ടെന്നും ഈ ഭാഗത്ത് പുതിയതായി നിർമ്മിച്ച സുരക്ഷാ ഭിത്തി ഉള്ളതിനാൽ ഒരാശങ്കയും വേണ്ടന്ന് റോഡിന്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി എഞ്ചിനിയറിംഗ് വിഭാഗവും വ്യക്തമാക്കി.