തിരുവനന്തപുരം: അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിന് മുന്നിൽ സാംസ്ക്കാരിക കൂട്ടായ്മ. കഴിഞ്ഞ ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയായിരുന്നു പരിപാടി.
2/ 12
ഐക്യദാര്‍ഢ്യം അഭിവാദ്യം , ചിത്ര- കാവ്യ - നാടക- സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, പാരായണങ്ങള്‍, യു എ പി എവിരുദ്ധ നയപ്രഖ്യാപനം തുടങ്ങിയവയും പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായിരുന്നു.
3/ 12
എഴുത്തുകാരൻ സക്കറിയ, ബിആർപി ഭാസ്ക്കർ, കെ. അജിത, ജോയ് മാത്യൂ, റോസ് മേരി, സംവിധായകൻ ആഷിഖ് അബു, രാജീവ് രവി തുടങ്ങിയവർ പ്രതിഷേധത്തിൽ അണിചേർന്നു.
4/ 12
രമേശ് ചെന്നിത്തല, എം.കെ മുനീർ, ഷാനിമോൾ ഉസ്മാൻ തുടങ്ങി പ്രതിപക്ഷനിരയിലെ നേതാക്കളും ഐക്യദാർഢ്യവുമായി എത്തി.
5/ 12
അലന്റെയും താഹയുടെയും അറസ്റ്റിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സക്കറിയ പറഞ്ഞു.
6/ 12
പുസ്തകപ്രകാശനം എം.കെ മുനീർ നിർവ്വഹിക്കുന്നു
7/ 12
പ്രതിഷേധ കൂട്ടായ്മയിൽ സംവിധായകനും നടനുമായ ജോയ് മാത്യു സംസാരിക്കുന്നു