അത്യാധുനിക സംവിധാനങ്ങളോടെ കൊച്ചിയിൽ സൈബർ ഡോം ഒരുങ്ങി. തിരുവനന്തപുരത്ത് നിന്ന് സൈബര്‍ കൊച്ചിയിലേക്ക് കൂടി വ്യാപിപ്പിക്കുമ്പോൾ നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.
2/ 6
ഇന്‍ഫോപാര്‍ക്കിലെ ഫെയ്സ് 2 വിലെ ജ്യോതിര്‍മയയില്‍ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും.
3/ 6
ഐജി വിജയ് സാഖറെ നേരിട്ടാണ് നിയന്ത്രണം. പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ 16 പേരാണ് ആദ്യ ഘട്ടത്തില്‍ സൈബര്‍ ഡോമിലുള്ളത്.
4/ 6
രണ്ട് എസ്ഐമാരും രണ്ട് എഎസ്ഐമാരും സിപിഒമാരും അടങ്ങുന്നതാണ് ടീം. പുതിയ മോഡല്‍ കുറ്റകൃത്യങ്ങളുടെ വിശദമായ വിവരങ്ങളും വഴികളും ഇവര്‍ ശേഖരിക്കും. രണ്ട് പേരുള്ള ആറ് ടീമായി തിരിഞ്ഞാണ് അന്വേഷണം.
5/ 6
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്താന്‍ സൈബര്‍ ഡോം വരുന്നതിലൂടെ സാധിക്കും.
6/ 6
ആവശ്യമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായവും തേടും. ജില്ലയിലെ 125 സ്കൂളുകളില്‍ സൈബര്‍ സെക്യൂരിറ്റി ക്ലബ്ബുകളും സൈബര്‍ ഡോമിന്റെ ഭാഗമായി ആരംഭിക്കും.