നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അന്ത്യം. കൈയ്യിൽ വെട്ടുകത്തിയുമായി നെയ്യാറിലെ മണൽമാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്ക് നടത്തിയത് വേറിട്ട അസാധാരണ പോരാട്ടമായിരുന്നു.