നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » DEATH OF SHAHLA SHERIN CPM LEADER P JAYARAJAN VISIT HER HOME

    ഷെഹലയുടെ മാതാപിതാക്കളെയും കൂട്ടുകാരെയും സന്ദർശിച്ച് പി ജയരാജൻ

    ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ച ഷെഹലയുടെ വീട് സന്ദർശിച്ച് സി.പി.എം നേതാവ് പി ജയരാജൻ. മകളെക്കുറിച്ചുള്ള ഓര്‍മകളില്‍ ദുഃഖിതരായി കഴിയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിച്ചെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരുടെയും അരുമയായിരുന്നു ഷെഹല. ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന ഷെഹലയെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് സർക്കാർ സ്കൂളിൽ ചേർത്തതെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഷെഹലുടെ പ്രിയപ്പെട്ട കൂട്ടുകാരികളായ നിദാ ഫാത്തിമ,വിസ്മയ രാജേഷ്, കീര്‍ത്തന കെ.,ഷഹരിയ ഷെരീഫ് എന്നിവരെയും സന്ദർശിച്ചെന്ന് അദ്ദേഹം പറഞ്ഞു.