ഇതില്‍ കൂടുതലായി അളുകള്‍ എത്തുന്ന സാഹചര്യമുണ്ടായാലും അവര്‍ക്കെല്ലാം അന്നദാനം നല്കാന് സൗകര്യം ഏര്‍പ്പെടുത്തും. ഭക്തര്‍ മകരജ്യോതി ദര്‍ശിക്കാന്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പരിശോധിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
കുടിവെള്ളം ഭക്തര്‍ക്ക് ലഭ്യമാക്കാനായി വാട്ടര്‍ അതോറിറ്റിയുടെ കിയോസ്കുകള്‍ കൂടാതെ ഔഷധ കുടിവെള്ളവും ബിസ്കറ്റുകളും ദേവസ്വം ബോര്‍ഡ് വിതരണം ചെയ്യുന്നുണ്ട്. നിലവിലുള്ള ജീവനക്കാരെ കൂടാതെ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ തന്ത്രിയുമായി കൂടി ആലോചിച്ച് ദര്‍ശനസമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്. ജനുവരി 15നാണ് മകരവിളക്ക്.