തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
2/ 3
മഴ ശമിക്കുകയാണെങ്കിലും പ്രളയം സൃഷ്ടിച്ച ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. ജില്ലകളില്‍ കണ്ട്രോള് റൂമുകളും ജാഗ്രതയും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
3/ 3
തൃശൂർ ജില്ലയിൽ ഇന്ന് മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മുകുന്ദപുരം താലൂക്കിൽ ആനന്ദപുരം വില്ലേജിൽ കുറവങ്ങാട് മാധവൻ നായരുടെ ഭാര്യ അമ്മിണി അമ്മ (80) യെ പറമ്പിനടുത്തുള്ള കായലിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.