കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെതിരെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരും നഴ്സുമാരും സമരം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെമുതൽ ഓപിയും, ഓൺലൈൻ ക്ളാസുകൾ ബഹിഷ്കരിച്ചും സമരം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. ഇന്നലെ മുതലാണ് മെഡിക്കൽ കൊളേജിൽ ജീവനക്കാർ സമരം ആരംഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും റിലേ സത്യാഗ്രഹ സമരം ആരംഭിച്ചു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ രാവിലെ 2 മണിക്കൂർ ഒ പി ബഹിഷ്കരിക്കും.