പതിവു തെറ്റിക്കാതെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാംവര്ഷവും സംഗീതജ്ഞൻ ഡ്രംസ് ശിവമണി അയ്യപ്പ സന്നിന്നിയിലെത്തി തന്റെ പ്രിയപ്പെട്ട ദേവന് സംഗീതാര്‍ച്ചന കൂടി അര്‍പ്പിക്കാനാണ് ഡ്രംസില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ലോകപ്രശസ്ത താളവാദ്യവിദ്വാൻ സന്നിധാനത്തെത്തുന്നത് രാത്രി ഏഴരയോടെ സന്നിധാനതെത്തിയ ശിവമണി അയ്യപ്പനെ കണ്ട് വണങ്ങിയ ശേഷമാണ് വലിയ നടപ്പന്തലിലുളള സ്റ്റേജില്‍ സംഗീതാര്‍ച്ചന നടത്തിയത്. [caption id="attachment_178195" align="alignnone" width="875"] 1984 മുതല്‍ മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ് ശിവമണി. [/caption] ശിവമണിയെ കാണാനും ഡ്രംസിന്റെ താളം ആസ്വാദിക്കാനും എത്തിയ നിരവധി ഭക്തര്‍ ശരണം വിളിച്ച് ഒപ്പംകൂടി. ഏഴാമത്തെ വയസിലാണ് ശിവമണി സംഗീതലോകത്ത് എത്തിയത്. തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം അയ്യപ്പസ്വാമിയാണെന്ന് വിശ്വസിക്കുന്ന ശിവമണി ഭഗവാന്റെ കൃപയ്ക്ക് നന്ദി പറഞ്ഞാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്. സന്നിധാനത്തെ വ്യത്തിയെ പ്രശംസിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്നും ഭക്തരോട് പറയാനും മറന്നില്ല. സംഗീതാർച്ചനയുമായി ശിവമണി