കൊച്ചി: മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, കറ്റാർവാഴപ്പോള ജെൽ, തലമുടിക്ക് നിറം നൽകുന്ന ഹെന്ന പൗഡർ, സൗന്ദര്യം വർദ്ധിപ്പിക്കാനായി മുഖത്ത് തേക്കുന്ന ആയുർവേദ പൗഡറുകൾ തുടങ്ങിയവയിലാണ് സംസ്ഥാനത്ത് വ്യാജന്മാർ വിലസുന്നത്.
2/ 8
ചൈനയിൽ നിന്നാണ് ഇവയുടെ വരവ്. ചെന്നൈ കേന്ദ്രമായാണ് ഇവ വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്.
3/ 8
അവിടെനിന്ന് വിവിധ സംസ്ഥാനങ്ങളിലെ വിപണികളിലേക്ക് ഇവ ഒഴുകുന്നു. ഇതിന്റെ ഗുണനിലവാരമോ പാർശ്വഫലങ്ങളോ പരിശോധനകളിലൂടെ തെളിയിച്ചിട്ടില്ല.
4/ 8
ഉപയോഗിച്ച ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായിയെന്ന് ഡ്രഗ്സ് കൺട്രോളർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടന്നത്.
5/ 8
ഈ മരുന്നുകളുടെ നിർമ്മാണ തിയതിയോ കാലാവധി അവസാനിക്കുന്നതിയതിയോ രേഖപ്പെടുത്തിയിട്ടില്ല. നിർമാതാക്കളെക്കുറിച്ചുള്ള വിവരങ്ങളുമില്ല.
6/ 8
ഇവയുടെ ശരിയായ ബില്ലും വില്പനക്കാരുടെ പക്കൽ ഇല്ലെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
7/ 8
പിടിച്ചെടുത്ത സാധനങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും.
8/ 8
ഓരോ വർഷവും കോടികളുടെ ചൈനീസ് സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളാണ് വിപണിയിൽ വിറ്റഴിയുന്നത്.