കൊറോണ ഭീതിയ്ക്കിടയിലും മലപ്പുറത്ത് കള്ള് ഷാപ്പ് ലേലം; പ്രതിഷേധിച്ച് തള്ളിക്കയറി യൂത്ത് ലീഗ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ
10 പേരിൽ അധികം ആളുകൾ കൂട്ടം കൂടുന്നത് പോലും അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ആണ് 100 പേരോളം പങ്കെടുത്ത ഷാപ്പ് ലേലവും, അതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധവും ബല പ്രയോഗവും.
തിങ്കളാഴ്ച ആണ് രണ്ട് പേർക്ക് മലപ്പുറം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. കർശന സുരക്ഷ നിർദ്ദേശങ്ങൾ ആണ് ജില്ലയിൽ നിലവിൽ ഉള്ളത്.
2/ 10
വിവാഹങ്ങൾക്ക് ആൾക്കൂട്ടവും ആഘോഷവും പാടില്ലെന്ന് നിർദേശം, കല്യാണ മണ്ഡലങ്ങൾ, ഓഡിറ്റോറിയങ്ങൾ, ജിംനേഷ്യങ്ങൾ തുടങ്ങി 10 പേരിൽ അധികം ആളു കൂടുന്ന ഇടങ്ങളിൽ എല്ലാം നിരോധനം.
3/ 10
ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് 100 ലധികം ആളുകൾ പങ്കെടുത്ത കള്ള് ഷാപ്പ് ലേലം. അതും കളക്ടറുടെ ചേമ്പറിന് തൊട്ടടുത്ത്.
4/ 10
കർശന സുരക്ഷ നിർദേശങ്ങൾ പാലിച്ചാണ് ലേലം എന്നാണ് എക്സൈസ് വകുപ്പ് അവകാശപ്പെടുന്നത്. ഹാളിൽ ഒരു സമയം ലേലത്തിൽ പങ്കെടുക്കാൻ 10 പേർക്ക് മാത്രം അനുവാദം.
5/ 10
ഹാളിൽ കയറും മുൻപ് സാനിറ്റൈസർ കൊണ്ട് കൈ കഴുകണം. ജലദോഷവും തുമ്മലും ഉളളവർ മാസ്ക് ധരിക്കണം.
6/ 10
ഇതൊക്കെ മതി, ലേലത്തിൽ പങ്കെടുക്കുന്ന ആർക്കും കൊറോണ വരില്ലെന്ന നിലപാടിലായിരുന്നു എക്സൈസ് വകുപ്പ്
7/ 10
ഉച്ചക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയും സംഘവും ഹാളിലേക്ക് ഇടിച്ച് കയറി, മുദ്രാവാക്യം വിളിച്ചു, കുത്തിയിരുന്നു.
8/ 10
ഒരു മണിക്കൂറോളം പ്രതിഷേധം തുടർന്നതോടെ പോലീസ് ഇടപെട്ടു.
9/ 10
ഒടുവിൽ അല്പം ബലം പ്രയോഗിച്ച് ആണ് പ്രതിഷേധക്കാരെ വാഹനത്തിൽ കയറ്റിയത്.
10/ 10
10 പേരിൽ അധികം ആളുകൾ കൂട്ടം കൂടുന്നത് പോലും അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ആണ് 100 പേരോളം പങ്കെടുത്ത ഷാപ്പ് ലേലവും, അതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധവും ബല പ്രയോഗവും.