നിലവിലെ സ്ഥാനാർത്ഥി പട്ടിക അനുസരിച്ച് 16 സിറ്റിങ് എംപിമാരാണ് കേരളത്തിൽ ജനവിധി തേടുന്നത്. അവർ ആരൊക്കെയാണെന്ന് നോക്കാം...
2/ 17
ശശി തരൂർ- തിരുവനന്തപുരം സിറ്റിങ് എം.പി ലോക്സഭയിലേക്ക് മൂന്നാം അങ്കം
3/ 17
എ. സമ്പത്ത്- ആറ്റിങ്ങൽ സിറ്റിങ് എം.പി. ലോക്സഭയിലേക്ക് നാലാം അങ്കം. 1996, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
4/ 17
എൻ.കെ പ്രേമചന്ദ്രൻ- കൊല്ലം സിറ്റിങ് എം.പി. മൂന്നുതവണ കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 99, 2014 വർഷങ്ങളിലാണ് പ്രേമചന്ദ്രൻ പാർലമെന്റിലെത്തിയത്
5/ 17
കൊടിക്കുന്നിൽ സുരേഷ്- മാവേലിക്കര സിറ്റിങ് എം.പി. അഞ്ച് തവണ ലോക്സഭാ അംഗമായിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ തൊഴിൽവകുപ്പ് സഹമന്ത്രിയായിരുന്നു.
6/ 17
ആന്റോ ആന്റണി- പത്തനംതിട്ട സിറ്റിങ് എപി. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടാണ് വീണ്ടും മത്സരിക്കുന്നത്. 2004ൽ കോട്ടയത്ത് അദ്ദേഹം സിപിഎമ്മിനോട് തോറ്റിരുന്നു.
7/ 17
ജോയിസ് ജോർജ്- ഇടുക്കി സിറ്റിങ് എംപി. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായി രംഗത്തെത്തി 2014ൽ ഇടതു സ്വതന്ത്രനായി മത്സരിച്ചുജയിച്ചു. ഇത്തവണ ജോയിസിന്റെ രണ്ടാം അങ്കമാണ്
8/ 17
അൽഫോൺസ് കണ്ണന്താനം- രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ അംഗം. കേന്ദ്ര ടൂറിസം സഹമന്ത്രി. ലോക്സഭയിലേക്ക് കന്നിയങ്കം.
9/ 17
ഇന്നസെന്റ്- ചാലക്കുടി സിറ്റിങ് എം.പി. ചലചിത്രതാരം കൂടിയായ ഇന്നസെന്റിന്റെ രണ്ടാം പോരാട്ടം. ഇത്തവണ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നതാണ് സവിശേഷത.
10/ 17
സുരേഷ് ഗോപി- നോമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭാംഗം. ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽനിന്ന് മത്സരിക്കുന്നു. ലോക്സഭയിലേക്ക് കന്നിയങ്കം.
11/ 17
പി.കെ ബിജു- ആലത്തൂർ സിറ്റിങ് എം.പി. 2009, 2014 വർഷങ്ങളിൽ വിജയിച്ചു.
12/ 17
എം.ബി രാജേഷ്- പാലക്കാട് സിറ്റിങ് എം.പി. 2009, 2014 വർഷങ്ങളിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
13/ 17
ഇ ടി മുഹമ്മദ് ബഷീർ- പൊന്നാനി സിറ്റിങ് എം.പി. 2014ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ബഷീർ രംഗത്തിറങ്ങുന്നത്
14/ 17
പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം സിറ്റിങ് എം.പി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017ൽ ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്സഭയിലെത്തി. ഇത് അദ്ദേഹത്തിന്റെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടം
15/ 17
എം.കെ രാഘവൻ- കോഴിക്കോട് സിറ്റിങ് എം.പി- 2009ലും 2014ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
16/ 17
രാഹുൽ ഗാന്ധി- ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുള്ള സിറ്റിങ് എംപി. ഇത്തവണ വയനാട്ടിൽനിന്ന് ജനവിധി തേടുന്നു. 2004, 2009, 2014 വർഷങ്ങളിൽ അമേഠിയിൽനിന്ന് ലോക്സഭയിലെത്തി.
17/ 17
പി.കെ ശ്രീമതി- കണ്ണൂർ സിറ്റിങ് എം.പി. മുൻ ആരോഗ്യമന്ത്രി. ലോക്സഭയിലേക്ക് രണ്ടാം പോരാട്ടം. 2014ൽ പരാജയപ്പെടുത്തിയ കെ. സുധാകരൻ തന്നെയാണ് കണ്ണൂരിൽ ഇത്തവയും എതിരാളി.