2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുവന്നപ്പോൾ കൊല്ലം മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെ? ഏതൊക്കെ മുന്നണികളാണ് നേട്ടമുണ്ടാക്കിയത്?
News18 | April 19, 2019, 5:12 PM IST
1/ 4
കേരളത്തിൽ ഉശിരൻ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് വിജയിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും തൂത്തുവാരുന്ന പ്രകടനമായിരുന്നു ഇടതുമുന്നണിയുടേത്. രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നു മുന്നണികളുടെയും പ്രകടനം പരിശോധിക്കാം...
2/ 4
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് ആധിപത്യം കരസ്ഥമാക്കിയാണ് എൻ.കെ. പ്രേമചന്ദ്രൻ ജയിച്ചുകയറിയത്. കൊല്ലം, ചവറ, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു മണ്ഡലം പോലും നേടാൻ യുഡിഎഫിന് സാധിച്ചില്ലെന്ന് മാത്രമല്ല, ചവറ ഒഴികെയുള്ള സ്ഥലങ്ങളിൽ പതിനായിരകണക്കിന് വോട്ടുകൾക്കാണ് യുഡിഎഫ് പിന്നിലായത്.
3/ 4
എൽഡിഎഫിന്റെ കാര്യം പരിശോധിച്ചാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ, ചടയമംഗലം, പുനലൂർ എന്നീ മണ്ഡലങ്ങളിൽ മുന്നിലെത്തിയെങ്കിലും, ഇവിടെ നേടിയ ഭൂരിപക്ഷം കുറവായത് എം.എ ബേബിയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയിലും അദ്ദേഹം പിന്നിലായിരുന്നു. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ ചിത്രം ആകെ മാറിമറിഞ്ഞു. ഏഴു സീറ്റുകളിലും എൽഡിഎഫ് വമ്പൻ വിജയം നേടി. ഈ വിജയമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ആത്മവിശ്വാസം.. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി വ്യത്യസ്തമാണെന്നാണ് യുഡിഎഫിന്റെ മറുപടി
4/ 4
2014നെ അപേക്ഷിച്ച് 2016ൽ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നതാണ് എൻഡിഎയുടെ നേട്ടം. ഇതിനൊപ്പം, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ രണ്ടാമതെത്താനും എൻഡിഎയ്ക്ക് കഴിഞ്ഞത് കൊല്ലത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്നാണ് അവർ അവകാശപ്പെടുന്നത്.