തിരുവനന്തപുരം∙ കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്. വാച്ചർ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.