അട്ടപ്പാടിയിൽ കാട്ടാനക്കുട്ടി കുളത്തിൽ വീണു; ആനയെ അത്ഭുതകരമായി രക്ഷപ്പെടുത്തി വനം വകുപ്പ്
അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ പട്ടണക്കല്ലില്ലാണ് രസകരമായ രക്ഷപെടുത്തല്‍ നടന്നത് (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
|
1/ 9
ദാഹിച്ചു വലഞ്ഞ കാക്ക ... ഒരു കുടത്തിലുണ്ടായിരുന്ന അല്പം വെള്ളം കിട്ടാന്‍ കുടത്തിനുള്ളില്‍ കല്ലിട്ട്... വെള്ളം മുകളിലെത്തിച്ച് ദാഹം തീര്‍ത്ത കഥ നമ്മള് കേട്ടിട്ടുണ്ട്.
2/ 9
ഇനി... നമുക്ക് പറയാനും പങ്കുവെക്കാനും ഇന്നലെ അട്ടപ്പാടിയില്‍ നടന്ന ഒരു സംഭവം പറയാം....... കുളത്തില്‍ വീണ കാട്ടാനക്കുട്ടിയെ ...കല്ലിട്ട് കുളത്തിന്റെ ആഴം കുറച്ച് രക്ഷപ്പെടുത്തിയതാണ് ആ സംഭവം.
3/ 9
അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ പട്ടണക്കല്ലില്ലാണ് രസകരമായ രക്ഷപെടുത്തല്‍ നടന്നത്.
4/ 9
നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
5/ 9
ഇന്നലെ രാവിലെയാണ് ഒന്നര വയസ് മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി കുളത്തില്‍ വീണത്. മൂന്നുമീറ്ററോളം താഴ്ചയുള്ള കുഴിയില്‍ നിന്നു കരകയറാന്‍ ഏറെ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി.
6/ 9
സംഭവമറിഞ്ഞ് പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും വനം വകുപ്പിന്റെ ദ്രുത പ്രതികരണ സംഘവും നാട്ടുകാരും സ്ഥലത്തെത്തി.
7/ 9
ആനയെ വലിച്ചു കയറ്റുക പ്രായോഗികമല്ലെന്ന് വ്യക്തമായതോടെ കുഴിയിലേക്ക് കല്ലുകള്‍ ഇട്ട് കാട്ടാനയെ കയറ്റാന്‍ ശ്രമം തുടങ്ങി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അഗളി RRT യിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനു നേതൃത്വം നല്കി.
8/ 9
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴിയില്‍ കല്ല് നിറഞ്ഞതോടെ കാട്ടാനക്കുട്ടി കരകയറി ജീവനും കൊണ്ട് കാട്ടിലേക്ക് രക്ഷപ്പെട്ടു..
9/ 9
എന്തായാലും നമുക്കിനി കാക്കയുടെ കഥയോടൊപ്പം കല്ലിട്ട് കുളത്തില്‍ നിന്നും കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവ കഥ കൂടി പറയാം.