Mahout Killed| തടിപിടിക്കാൻ കൊണ്ടുവന്ന ആന വിരണ്ടു; പാപ്പാനെ ചവിട്ടിക്കൊന്നു
മൂന്നിലേറെ തവണ ആന പാപ്പാനെ തുമ്പിക്കൈകൊണ്ട് എടുത്ത് തറയിൽ അടിച്ചു. തുടർന്ന് ഒന്നര മണിക്കൂറോളം സമയം ആന പാപ്പാന് സമീപം തന്നെ നിന്നു. (ഫോട്ടോ- എസ്. അഭിലാഷ് )
തിരുവനന്തപുരം (Thiruvananthapuram) കല്ലമ്പലം (kallambalam) കപ്പാംവിള മുക്കുകട റോഡിൽ തടി പിടിക്കാൻ കൊണ്ടുവന്ന കണ്ണൻ എന്ന ആന വിരണ്ടു, പാപ്പാനെ കുത്തികൊന്നു. കല്ലമ്പലം ഇടവൂർ കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.
2/ 6
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കല്ലമ്പലം ഇടവൂർ സ്വദേശി ഉണ്ണി, കണ്ണൻ എന്ന ആനയുമായി തടി പിടിക്കാൻ എത്തിയത്. 10 മണിയോടെ തടി പിടിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ആനയെ ചങ്ങലകൊണ്ട് ബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
3/ 6
സമാധാനപരമായി നിന്നിരുന്ന ആന, പെട്ടെന്ന് പാപ്പാന് നേരെ തിരിയുകയും തുമ്പിക്കൈകൊണ്ട് കോരിയെടുത്ത് മരത്തിലേക്ക് അടിക്കുകയുമായിരുന്നു.
4/ 6
മൂന്നിലേറെ തവണ ആന പാപ്പാനെ തുമ്പിക്കൈകൊണ്ട് എടുത്ത് തറയിൽ അടിച്ചു. തുടർന്ന് ഒന്നര മണിക്കൂറോളം സമയം ആന പാപ്പാന് സമീപം തന്നെ നിന്നു.
5/ 6
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രണ്ടും മൂന്നും പാപ്പാന്മാർ എത്തിയാണ് ആനയെ തളച്ചത്. അതിനുശേഷമാണ് ഉണ്ണിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
6/ 6
പരവൂർ പൂതക്കുളം സ്വദേശി സജി എന്ന ആളിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന