കോഴിക്കോട്: വിവാഹ ആഘോഷത്തിന്റെ ഭാഗമായി ആനയെ ഉപയോഗിച്ചതിനെതിരെ വനം വകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി ആർ കെ സമീഹ്, ആനയുടമ, പാപ്പാൻ എന്നിവർക്കെതിരെയാണ് വടകര സോഷ്യൽ ഫോറസ്ട്രിയിലെ റെയിഞ്ച് ഓഫീസ് കേസെടുത്തത്.
2/ 4
വിവാഹ ചടങ്ങിൽ ആനയെ ഉപയോഗിച്ചതിനാണ് കേസ്. വിവാഹത്തിന് വരനായ സമീഹ് വിവാഹപ്പന്തലിലെത്തിയത് ആനപ്പുറത്തായിരുന്നു. ഈ മാസം 18നായിരുന്നു വിവാഹം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
3/ 4
സമൂഹമാധ്യമങ്ങളിൽ വീഡിയോയുമായി ചിലർ വനം വകുപ്പിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ആന പരിപാലന ചട്ടം ലംഘിച്ചതിന് വനം വകുപ്പ് കേസെടുക്കുകയായിരുന്നു.
4/ 4
അതേസമയം ഇതേക്കുറിച്ച് അറിയില്ലെന്നാണ് വരന്റെ വീട്ടുകാർ പറഞ്ഞത്. വരൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇങ്ങനെ ഒരു സംഭവം ഇല്ലായിരുന്നുവെന്നും ആരാണ് ഇത് ഏർപ്പാടാക്കിയതെന്നറിയില്ലെന്നുമാണ് വരന്റെ ബന്ധുക്കളുടെ വാദം.