പാലക്കാട്: തേങ്ങയിൽ ഒളിപ്പിച്ച സ്ഫോടക വസ്തും പൊട്ടിത്തെറിച്ച് പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന പുഴയിൽ ചരിഞ്ഞത് ദിവസങ്ങളോലം വേദന സഹിക്കാനാകാതെ അലഞ്ഞതിനു ശേഷം. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2/ 11
കാട്ടിറച്ചി വില്പനക്കാര് കാട്ടുപന്നിക്കു വേണ്ടി ഒരുക്കിയ കെണിയിലാണ് കാട്ടാന അകപ്പെട്ടതെന്ന് അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശിയായ വില്സന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
3/ 11
കോട്ടോപ്പാടം പഞ്ചായത്തിലെ ചളിക്കല്‍ ഒതുക്കുംപുറം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിണ് വില്സൻ.
4/ 11
മറ്റു പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീം, മകന് റിയാസുദ്ദീന്‍ എന്നിവർ ഒളിവിലാണ്.
5/ 11
മെയ് 12നാണ് സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ കാട്ടാന കെണിയിൽ അകപ്പെട്ടത്.
6/ 11
തേങ്ങ കഴിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ കാട്ടാനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു.
7/ 11
പരിക്ക് പറ്റിയ ആനയെ പ്രതികൾ കരുവാരക്കുണ്ട് വനമേഖലയിലേക്ക് ഓടിച്ചു വിട്ടു. 16ന് കാട്ടാനയെ കരുവാരക്കുണ്ടില്‍ കണ്ടതായി വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്.
8/ 11
മെയ് 18ന് എന്‍എസ്എസ് എസ്റ്റേറ്റിൽ തമ്പടിച്ച ആന 23 ന് ഒതുക്കുമ്പുറം എസ്റ്റേറ്റ് പരിസരത്തെത്തി. 25 നാണ് തിരുവിഴാംകുന്ന് വെള്ളിയാറിലെത്തിയത്.
9/ 11
ഇതിനിടെ മുറിവ് പഴുത്ത് ഈച്ച പൊതിഞ്ഞു തുടങ്ങി. ഇതോടെ വേദന സഹിക്കാനാകാതെ പുഴയില്‍ ഇറങ്ങി. മെയ് 25 മുതല്‍ 27 വരെ പുഴയില്‍ തങ്ങിയ ആന വൈകിട്ടാണ് ചരിഞ്ഞത്.
10/ 11
സ്ഫോടക വസ്തു സൂക്ഷിച്ച സ്ഥലം അന്വേഷണ സംഘം പരിശോധിക്കുന്നു.
11/ 11
സ്ഫോടക വസ്തു സൂക്ഷിച്ച സ്ഥലം അന്വേഷണ സംഘം പരിശോധിക്കുന്നു.