കോട്ടയം: വിശ്വാസം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ എരുമേലി പേട്ടതുള്ളൽ ചടങ്ങുകൾക്ക് സമാപനം. അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ ഭക്തിപുരസ്സരം പേട്ടതുള്ളി.
2/ 9
അമ്പലപ്പുഴ സംഘത്തിൻറെ പേട്ടതുള്ളലോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം പേട്ട തുള്ളി.
5/ 9
എരുമേലി വാവർ പള്ളിയിൽ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികൾ സ്വീകരിച്ചു.
6/ 9
വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിൻ സെക്രട്ടറി ഹക്കിം മാടത്താനി കൂടി ചേർന്നതോടെ മതസൗഹാർദ്ദം ഇഴചേർന്ന് വലിയമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ തുടങ്ങി.
7/ 9
വൈകുന്നേരം 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ തുടങ്ങിയത്.
8/ 9
പെരിയോർ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തിൽ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ.
9/ 9
നൂറുകണക്കിന് അയ്യപ്പഭക്തരാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തിയത്.