ചെർപ്പുളശ്ശേരിയിൽ എക്സൈസ് റെയ്ഡ്: 25 ലിറ്റർ ചാരായം പിടികൂടി; ഒരാൾ അറസ്റ്റിൽ
ചടങ്ങുകൾക്കും, പാർട്ടികൾക്കും ഇയാൾ ഓർഡർ സ്വീകരിച്ചു ചാരായം എത്തിച്ചു കൊടുത്തിരുന്നു. ഒരു ലിറ്റർ ചാരായത്തിനു 1200/- രൂപ നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പശ്ശേരി)
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ചും സംയുക്തമായി തൂത തെക്കുംമുറി കാളകുന്നു ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 25 ലിറ്റർ ചാരായവും, 250 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടിയത്.
2/ 6
റെയ്ഡിൽ തൂത സ്വദേശി രാജഗോപാലനെ അറസ്റ്റ് ചെയ്തു. ബൈക്കിൽ ചാരായം കടത്തികൊണ്ടു വരുമ്പോഴാണ് ഇയാൾ പിടിയിലായത്.ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ ചാരായവിൽപ്പന നടത്തിയിരുന്നത്.
3/ 6
തുടർന്ന് രാജഗോപാലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ചാരായവും, വാഷും, ശർക്കര, നവസാരം, സൾഫേറ്റ്, സ്റ്റോവ് എന്നിവ പിടിച്ചെടുത്തു.
4/ 6
ഇയാൾ ചാരായത്തിന്റെ മൊത്ത വിൽപ്പനക്കാരൻ ആയിരുന്നുവെന്ന് എക്സൈസ് പറയുന്നു.വീര്യം കൂട്ടുന്നതിന് വേണ്ടി സൾഫേറ്റ് പോലുള്ള പല രാസ വസ്തുക്കളും ചാരായത്തിൽ ചേർത്തിരുന്നുവെന്ന് കണ്ടെത്തി.
5/ 6
ചടങ്ങുകൾക്കും, പാർട്ടികൾക്കും ഇയാൾ ഓർഡർ സ്വീകരിച്ചു ചാരായം എത്തിച്ചു കൊടുത്തിരുന്നു. ഒരു ലിറ്റർ ചാരായത്തിനു 1200/- രൂപ നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്.
6/ 6
എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, ശങ്കർ പ്രസാദ്, പ്രിവൻ്റീവ് ഓഫീസർമാരായ സെന്തിൽകുമാർ, റിനോഷ്, സജിത്ത്, യൂനസ്, മിനു, സുദർശനൻ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.