കെഎസ്ആർടിസിയിലെ അഴിമതി; ആരോപണവിധേയനായ എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന് സ്ഥലംമാറ്റം
കെഎസ്ആർടിസിയിലെ അഴിമതിയെക്കുറിച്ച് എംഡി ബിജു പ്രഭാകർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് സ്ഥലം മാറ്റം
News18 Malayalam | January 16, 2021, 5:29 PM IST
1/ 4
തിരുവനന്തപുരം: നൂറുകോടി രൂപ കാണാതായെന്ന ആരോപണം നേരിട്ട കെഎസ്ആർടിസി പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡറക്ടർ കെ എം ശ്രീകുമാറിനെ സ്ഥലം മാറ്റി. എറണാകുളം സോൺ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസിയിലെ അഴിമതിയെക്കുറിച്ച് എംഡി ബിജു പ്രഭാകർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് സ്ഥലം മാറ്റം. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തൂവന്നിരുന്നു.
2/ 4
2012-2015 കാലത്ത് കെ എം ശ്രീകുമാർ അക്കൗണ്ട്സ് മാനേജർ ആയിരുന്നപ്പോൾ 100 കോടി രൂപ കാണാതായെന്ന ഗുരുതരായ ആരോപണമാണ് ബിജു പ്രഭാകർ ഉന്നയിച്ചത്. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
3/ 4
കെഎസ്ആർടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റും. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാർട്ടിയുടെ കൊടിപിടിച്ചു നടന്നിട്ടുള്ളവർ, കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയവരാണ് മോശമായി പെരുമാറുന്നതെന്നും ബിജു പ്രഭാകർ ആരോപിച്ചിരുന്നു.
4/ 4
2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്. ജീവനക്കാരില്‍ 7090 പേര് പഴയ ടിക്കറ്റ് നല്കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്. കെ എസ് ആര് ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര് ടി സിയെ മുറിച്ച് മാറ്റില്ല. വികാസ് ഭവന് ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്കുന്ന നടപടി സുതാര്യമാണ്.