കോഴിക്കോട്: അസൗകര്യങ്ങളിൽ സഹികെട്ട് കോഴിക്കോട് വീണ്ടും പ്രവാസികളുടെ പ്രതിഷേധം. ക്വാറന്റീന് സൗകര്യവും ഭക്ഷണവും ഒരുക്കാൻ വൈകിയതിനെ തുടർന്നാണ് തുടർച്ചയായ മൂന്നാം ദിവസവും പ്രവാസികൾ പ്രതിഷേധിച്ചത്.
2/ 5
ഖത്തറിൽ നിന്നും, കുവൈറ്റിൽ നിന്നും എത്തിയ പ്രവാസികൾക്ക് ഒന്നര മണിക്കൂറോളമാണ് ബസിൽ കാത്ത് കിടക്കേണ്ടി വന്നത്. കുവൈറ്റിൽ നിന്നും എത്തിയ 27 പ്രവാസികളുമായി രാവിലെ 10 മണിയോടെയാണ് കരിപ്പൂർ എയർപോർട്ടിൽ നിന്നും കെഎസ്ആർടിസി ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ എത്തിയത്.
3/ 5
ഈ സമയം തന്നെ ഖത്തറിൽ നിന്നും കണ്ണൂരിൽ എത്തിയ 17 പ്രവാസികളുമായി മറ്റൊരു ബസും എത്തി. ഇരു ബസ്സുകളിലുള്ള 17 പേർക്കാണ് കോഴിക്കോട് സർക്കാർ ക്വാറൻ്റീനിലേക്ക് പോകേണ്ടിയിരുന്നത്.
4/ 5
കണ്ണൂരിൽ നിന്നു വന്ന ശേഷിക്കുന്നവർക്കു മലപ്പുറത്തേക്കും, കരിപ്പൂരിൽ നിന്നുള്ളവർക്ക് കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുമാണ് പോകേണ്ടിയിരുന്നത്. എന്നാൽ സ്റ്റാൻഡിൽ നിർത്തിയിട്ടതല്ലാതെ ബസ് പോകാനുള്ള നീക്കം ഉണ്ടായില്ല.
5/ 5
ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഒടുവിൽ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് പോകേണ്ടവരെ ആദ്യം മാറ്റി. ഇതിനു ശേഷമാണ് കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കുള്ള ബസുകൾ പുറപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സാഹചര്യം കോഴിക്കോട് ഉണ്ടായിരുന്നു.