കോവിഡ് സാഹചര്യം ദുരുപയോഗം ചെയ്ത് സ്വർണക്കള്ളക്കടത്തുകാർ പുത്തൻരീതികൾ പരീക്ഷിക്കുകയാണ്. മാസ്കിൽ ഒളിപ്പിച്ചാണ് കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒരാൾ സ്വർണം കടത്താൻ ശ്രമിച്ചത്. യുഎഇയിൽ നിന്നും വിമാനമിറങ്ങിയ കർണാടകയിലെ ഭട്കൽ സ്വദേശി അമ്മർ ആണ് സ്വർണം മാസ്കിനുള്ളിൽ കടത്താൻ ശ്രമിച്ചത്.