തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്കില്‍ പേജില്‍ നാട്ടുകാരുടെ പ്രതിഷേധം.
2/ 4
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ സംബന്ധിച്ച പോസ്റ്റുകൾ പങ്കുവച്ചതിനു താഴെയാണ് പ്രതിഷേധ കമന്റുകളെത്തിയിരിക്കുന്നത്. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും ജലമേളകള്‍ക്കുമായി 20 കോടി. ഇതാണ് മന്ത്രി പങ്കുവച്ച പോസ്റ്റുകൾ.
3/ 4
'തലസ്ഥാനത്തിനു 10 കോടി, കൊച്ചിക്ക് 6,000 കോടി. അല്ല സഖാവേ ആ സെക്രട്ടേറിയറ്റു കൂടി വേറെ ഏതെങ്കിലും ജില്ലയില്‍ കൊണ്ടു പൊയ്ക്കൂടേ..?' - എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
4/ 4
അതേസമയം തിരുവനന്തപുരത്തെ അവഗണിച്ചുവെന്നത് ബോധപൂർവ്വം നടത്തുന്ന പ്രചരണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി 1696 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.