മേയറുടെ ഔദ്യോഗിക വാഹനത്തില്‍ നഗരസഭ ആസ്ഥാനത്ത് വി കെ പ്രശാന്ത് എത്തി. നഗരസഭാ കവാടത്തില്‍ പ്രശാന്തിനെ സ്വീകരിക്കാനുളള തിക്കി തിരക്ക്... പുച്ചെണ്ടുകളും പൊന്നാടകളുമായി സ്വീകരണം.. അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളി...
2/ 9
മേയര്‍ സ്ഥാനം രാജിവയ്ക്കാനെത്തിയതാണ് വികെ പ്രശാന്ത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒന്നാം നിലയിലെത്തിയപ്പോഴാണ് ഡഫേദാര്‍ മോഹനനെ കണ്ടത്. മേയറെ കെട്ടിപ്പിടിച്ച് മോഹനന് വിങ്ങിപ്പൊട്ടി.
3/ 9
മൂന്ന് വര്‍ഷമായി എല്ലാ കാര്യങ്ങള്‍ക്കും മേയര്‍ക്കൊപ്പം മോഹനനുണ്ട്. തിരുവല്ലം സ്വദേശിയാണ്.
4/ 9
നിഴല്‍ പോലെ ഒപ്പം നടന്ന ഡഫേദാറും മേയറും കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു... മോഹനനെ ആശ്വസിപ്പിച്ച് നിറകണ്ണുകളോടെ സെക്രട്ടറിയുടെ മുറിയിലെത്തി പ്രശാന്ത് രാജിക്കത്ത് കൈമാറി.
5/ 9
ഭൂരിപക്ഷം ഇല്ലാത്ത ഭരണ സമിതിയെ നാല് വര്‍ഷം നയിച്ച പ്രശാന്തിന്റെ വിജയമന്ത്രം എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു നഗരസഭ ആസ്ഥാനത്തെ കാഴ്ചകള്‍.
6/ 9
പ്രതിപക്ഷത്തിനും മേയറെ കുറിച്ച് പറയാന്‍ നല്ലത് മാത്രം. ബിജെപിയുടെ മുതിര്‍ന്ന കൗണ്‍സിലര്‍ ബി വിജയലക്ഷ്മി പ്രശാന്തിനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
7/ 9
വാര്‍ഡിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ വൈരമില്ലാതെ മേയറുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്ന് വിജയലക്ഷ്മി പറഞ്ഞു.
8/ 9
താന്‍ തുടങ്ങി വച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പ്രശാന്ത് മടങ്ങിയത്.
9/ 9
നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച വി കെ പ്രശാന്ത് വട്ടിയൂര്‍കാവ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും.