പാലക്കാട്: നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കൃഷി ഭവന് മുന്നിൽ നാലേക്കറിൽ നിന്ന് കൊയ്ത നെല്ല് ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം പാലക്കാട് കാവശ്ശേരി കൃഷിഭവന് മുന്നിലായിരുന്നു കർഷകന്റെ പ്രതിഷേധം കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി വന്നത്. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു പിന്നാലെ കൃഷിഭവന് മുന്നില് നാലേക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ല് ഉപേക്ഷിക്കുകയായിരുന്നു രാഗേഷ്. അതേ സമയം നടപടി ക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസർ വ്യക്തമാക്കി.