പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സ്ഥലത്തു നിന്ന് നൂറ് മീറ്റർ അകലെ റോഡിന് എതിർവശവും ഇതുപോലെ മറ്റൊരു കുഴി രൂപപ്പെട്ട് വരുകയാണ്. പൊലീസ് എത്തി ഇവിടെ അപായസൂചന ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു. അപകടമുണ്ടായ സ്ഥലത്തും ഒരു മാസം മുൻപ് രൂപപ്പെട്ട ചെറിയ കുഴിയാണ് വലിയ ഗർത്തമായി മാറിയത്.