തിരുവനന്തപുരം: നഗരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം . പ്രധാന ഓഫീസ് മുറിയിലെ ഫയലുകളും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളടക്കം കത്തി നശിച്ചു.
2/ 5
വ്യാഴാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും തീയും പുകയും ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ സമീപ ജംഗ്ഷനായ ചെമ്പരത്തു മുക്കിൽ എത്തി അവിടെ നിന്നവരോട് വിവരം പറയുകയായിരുന്നു.
3/ 5
തുടർന്ന് അനന്ദു, അൻസാരി, ചന്തു, ഹിജാസ്, ഡാർവിഷ് എന്നിവർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിലെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ്ലറ്റിൽ നിന്നും വെള്ളം തളിച്ച് തീ അണക്കാൻ ശ്രമിച്ചു.
4/ 5
അപ്പോഴേക്കും ആറ്റിങ്ങലിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയും എത്തിയിരുന്നു . തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
5/ 5
ഓഫീസിലെ എ 3 സെക്ഷൻ പൂർണമായും കത്തി നശിച്ചു . ഐജി എൽ എം എസ് ആയതിനാൽ സെർവറിൽ നിന്നും ഫയലുകൾ വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.