എംപി അപ്പൻ റോഡിൽ 30 വർഷമായി പ്രവർത്തിക്കുന്ന അക്വേറിയം കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഇവിടെനിന്നാണ് നഗരത്തിലെ വിവിധ കടകളിലേക്ക് അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. ഗോഡൗണിൽ അക്വേറിയം നിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ചില വെൽഡിങ് ജോലികൾ സ്ഥലത്ത് നടന്നിരുന്നതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോൾ 5 ജീവനക്കാർ കടയിലുണ്ടായിരുന്നു. അവരെല്ലാം പുറത്തുചാടി രക്ഷപ്പെട്ടു.
ഫൈബറും ഗ്ലാസുമെല്ലാം കടയിലുണ്ടായിരുന്നു. പിൻവശത്തെ ഷീറ്റിട്ടു മറച്ച സ്ഥലം തകർത്ത് അകത്തേക്ക് വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. വീടിന്റെ ഷീറ്റിലേക്കു തീ പടർന്നെങ്കിലും അധികം കത്തിയില്ല. ഓട്ടോറിക്ഷയ്ക്കു പോകാൻ കഴിയുന്ന വീതിയേ വഴിക്കുള്ളൂ. ഡ്രെയ്നേജിന്റെ പണി നടക്കുന്നതിനാല്‍ ഫയർഫോഴ്സിനു വരാൻ തടസമുണ്ടായി