പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള 5 കടകളിലാണ് തീപിടിച്ചത്. എ വണ്‍ ചിപ്സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ നാലു കടകളിലേക്ക് തീ പടര്‍ന്നു.
2/ 8
രണ്ട് ബേക്കറികളും ഒരു ചെരുപ്പുകടയും മൊബൈല്‍ ഷോപ്പുമാണ് അഗ്നിക്കിരയായത്. ഇതില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.
3/ 8
ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
4/ 8
തീ ആളിപ്പടർന്നതോടെ ബേക്കറിയുടെ പാചകപ്പുരയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ വന്‍തോതില്‍ വ്യാപിക്കുകയായിരുന്നു.
5/ 8
സ്ഫോടനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഏകദേശ് 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണു. റോഡിന്റെ എതിര്‍വശത്തേക്കാണ് ഇവ തെറിച്ചുവീണത്. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
6/ 8
തീപ്പിടിത്തത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കടകള്ക്കുണ്ടായിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കടകളിലെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്.