തിരുവനന്തപുരം: ടെക്കികൾ എന്തു ചെയ്താലും അതിലൊരു സാങ്കേതിക ടച്ച് ഉണ്ടാകും. അത്തരത്തിൽ പൂക്കളത്തിലും സാങ്കേതിക വിദ്യ കൊണ്ടുവന്നിരിക്കുകയാണ് ടെക്നോപാർക്കിലെ ഒരുകൂട്ടം ടെക്കികൾ. ടെക്നോപാർക്ക് 2019 ഓണം പൂക്കളമത്സരത്തിലാണ് ഇത്തരത്തിൽ വേറിട്ടൊരു പൂക്കളം എത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ഇന്ററാക്ടീവ് പൂക്കളം എന്നതാണ് ഇതിന്റെ പ്രത്യേകത. മെറ്റൽ നെറ്റ് വർക്ക്സിലെ ടെക്കികളാണ് ഈ പൂക്കളം ഒരുക്കിയിരിക്കുന്നത്.
ഈ പൂക്കളം പൂക്കൾ ഉപയോഗിച്ച് നിലത്ത് നിർമ്മിച്ചിരിക്കുന്നതാണെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് ഇതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ മാത്രമെ ഇതിനുള്ളിലെ അദ്ഭുതം കാണാൻ കഴിയൂ. ഫോട്ടോ എടുക്കുമ്പോൾ ഫോൺ ഈ പൂക്കളത്തോട് പ്രതികരിക്കും. പൂക്കളം സൂചിപ്പിക്കുന്ന ഒരു വെബ്സൈറ്റിലേക്ക് പോകട്ടെ എന്നുചോദിക്കും. ഒക്കെ പറഞ്ഞാൽ മെറ്റൽ നെറ്റ് വർക്സ്-ന്റെ ഓണാശംസകൾ നൽകുന്ന ഒരു പേജിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങള്ക്ക് ഒരു ലക്കി ഡ്രായിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും.
[caption id="attachment_154853" align="alignnone" width="600"] QR കോഡിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യതന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കാഴ്ചയിൽ ഇത് സാധാരണ QR കോഡിൽനിന്നും കുറച്ച് വ്യത്യസ്തമാണ്. “ഇൻവേഴ്സ് പേഴ്സ്പെക്റ്റീവ്” എന്ന ഒരു ഒപ്റ്റിക്കൽ കറക്ഷൻ ചെയ്തിരിക്കുന്നതിലാണത്. "
ഉപ്പുപരലുകളോ മൊസൈക് ചിപ്പുകളോ ഒന്നും ഉപയോഗിക്കാതെ പൂക്കൾ മാത്രമാണ് ഈ പൂക്കളത്തിൽ ഉപയോഗിച്ചിട്ടുള്ളത്. QR കോഡ് വർക്കുചെയ്യാൻ വേണ്ടത്ര കൃത്യത കിട്ടാൻ വളരെ ശ്രദ്ധയോടെയാണ് ഇത് ഒരുക്കിയതെന്ന് ടീമിന്റെ ലീഡർ മഞ്ജു തോമസ് പറയുന്നു. അത്തപ്പൂക്കള മത്സരത്തിൽ നിയമങ്ങൾ വളരെ കർശനമായതിനാൽ അനുവദനീയമായ രണ്ടു മണിക്കൂറിൽ പൂക്കളം ഇട്ടു തീർക്കാൻ വേണ്ടി ഞങ്ങൾക്ക് പല തവണ ഇതിൽ പ്രാക്ടീസ് ചെയ്യേണ്ടി വന്നതായി ടീമംഗം അഭിലാഷ് പറഞ്ഞു.