കോഴിക്കോട് : ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും. കേരളത്തിലെ ആദ്യ തേജസ്സ് എക്സ്പ്രസ് മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സർവീസ് നടത്തുന്നത്.
2/ 8
തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
3/ 8
രാവിലെ ആറിന് മംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് ഉച്ചയ്ക്ക് 12.10-ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.30-ന് തിരിച്ച് വൈകുന്നേരം 4.50-ന് കോഴിക്കോട്ടും രാത്രി 8.40-ന് മംഗളൂരുവിലും എത്തും.
4/ 8
അതേസമയം യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ലഖ്നൗ-ഡല്‍ഹി റൂട്ടില്‍ 2400 രൂപയാണ് ടിക്കറ്റ് നിരക്ക്.
5/ 8
മംഗളൂരു- കോയമ്പത്തൂര്‍ തേജസ് എക്സ്പ്രസിന്റെ വിവരങ്ങൾ റെയില്‍വേ വെബ്സൈറ്റില്‍ ലഭ്യമാണ്.