പത്തനംതിട്ട: വെള്ളപ്പൊക്ക മേഖലകളിൽ രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി കൊല്ലത്തുനിന്നു മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിൽ എത്തി.
2/ 6
വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായാണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്.
3/ 6
കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയത്.
4/ 6
അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും.
5/ 6
ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതു പ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്.
6/ 6
പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, സാം പി.തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു മത്സ്യ തൊഴിലാളികളെ സ്വീകരിച്ചു.