നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചിട്ടും മത്സ്യ ബന്ധനത്തിന് പോവാൻ കഴിയാത്ത അവസ്ഥയിലാണ് കോഴിക്കോട് ജില്ലയിലെ മത്സ്യതൊഴിലാളികൾ. ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി ഹാർബറുകളിലെ തൊഴിലാളികളാണ് ജോലിക്ക് പോവാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.