പ്രളയാനന്തര പുനർ നിർമാണത്തിന് 1,000 കോടി രൂപയോളം കണ്ടെത്തുകയായിരുന്നു സെസ് ഏർപ്പെടുത്തുന്നതിലൂടെ സലർക്കാർ ലക്ഷ്യമിട്ടത്. നിലവിൽ ഇതിൽ കൂടുതൽ തുക പിരിച്ചിട്ടുണ്ട്. അതേസമയം 2,000 കോടി രൂപ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഈ തുക വിനിയോഗിക്കും.