ഗോതമ്പ് പുട്ട്, ദോശ, ഉപ്പുമാവ് എന്നിവയാണ് പ്രഭാതഭക്ഷണം. ഉച്ചയൂണിന് തോരനും അച്ചാറും പുളിയിഞ്ചിയും തീയലും ഉണ്ടാകും. വയറു മാത്രമല്ല കപ്പുച്ചിൻ മെസ്സിൽ എത്തി ഭക്ഷണം കഴിച്ചാൽ മനസ്സും നിറയും. ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിലാണ് മെസ്സിന്റെ പ്രവർത്തനം. രാവിലെ ഏഴര മുതൽ വൈകുന്നേരം വരെയാണ് പ്രവർത്തന സമയം.