ഹരിപ്പാട് ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി. ഒരു കുട്ടിയുൾപ്പടെ നാല് പേരാണ് മരിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന കായംകുളം സ്വദേശികളായ അയിഷ ഫാത്തിമ (25) മകൻ ബിലാൽ (5) ബന്ധു റിയാസ്, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്
2/ 4
കായംകുളം സ്വദേശികളായ അജ്മൽ, അൻഷാദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോറി ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി നൗഷാദിനും, ക്ലീനർ ഇരുവ സ്വദേശി രാജേഷിനും അപകടത്തിൽ പരിക്കുണ്ട്
3/ 4
കരീലകുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം
4/ 4
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി