പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 91 പേര് പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഇതില്‍ നാലുപേര്‍ മലയാളികളാണ്.കേരളത്തിൽ നിന്ന് ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്, കളരിയാശാന് എസ് ആര് ഡി പ്രസാദ്, ചരിത്രകാരന് സി ഐ എഐസക് എന്നിവര്‍ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി. 9 പേരാണ് പദ്മവിഭൂഷണ് അര്‍ഹരായത്. ഇതില്‍ മലയാളിയുടെ നാദമായ വാണി ജയറാമിന് പദ്മഭൂഷണും ലഭിച്ചു
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛന് എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്.
2016ലെ ജനിതക സംരക്ഷണ പുരസ്കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിര്‍മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകള്‍ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്.
ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളാണ് എസ്.ആർ.ഡി. പ്രസാദ്. അതുകൊണ്ടു തന്നെ ദേശീയ രാജ്യാന്തര വേദികളിൽ കളരിപ്പയറ്റിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതിനു പ്രസാദ് ഗുരുക്കൾ എത്താറുണ്ട്. യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചും ഗുരുക്കൾക്കു വ്യക്തമായ പരിജ്ഞാനമുണ്ട്.
കോട്ടയം സിഎംഎസ് കോളജ് ചരിത്രവി ഭാഗം മുൻ മേധാവിയാണ് പ്രഫ. സി.ഐ) ഐസക്. 12 വർഷം അദ്ദേഹം ചരിത്രവിഭാ ഗത്തെ നയിച്ചു. ഭാരതീയ വിചാര കേന്ദ്രം വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ച് . അദ്ദേഹം അടുത്തയിടെയാണു സ്ഥാന മൊഴിഞ്ഞത്. 2015 മുതൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎ ച്ച്ആർ) അംഗമാണ്. എൻസിഇആർടിയു ടെ 2020 ലെ വിദ്യാഭ്യാസ നയത്തിൽ സോ ഷ്യൽ സയൻസ് വിഭാഗത്തിൽ ചെയർമാനായിരുന്നു ഐസക്.
മലയാളികളുടെ നിത്യഹരിത ഗായികയാണ് വാണി ജയറാം മലയാളം, തമിഴ്, ഹിദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടി. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഫി ന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ടൂർ ാവിന്റെ പേർ കൂട്ടിച്ചേർത്ത് അത് വാണിജയറാം എന്നാക്കി മാറ്റി ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ച യ്ക്ക് വഴികാട്ടിയത് സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയരാമൻ ആയിരുന്നു.