കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്ക് അടുത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളാണ് മരിച്ചത്. രമേഷ് (50), ആദിഷ(12), മീര(37), ഋഷികേശ്(ഏഴ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ വിപിൻ ജോർജ്, നിരഞ്ജൻ, രാജ, ആതിര എന്നിവർക്ക് പരിക്കേറ്റു.