പണിമുടക്ക് ദിനത്തിൽ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ; പരാതിയില്ലെന്ന് നൊബേൽ ജേതാവ്
ഹൗസ് ബോട്ട് തടഞ്ഞതിൽ സംസ്ഥാന സർക്കാർ ലെവിറ്റിനോട് ഖേദം പ്രകടിപ്പിച്ചു . റിപ്പോർട്ട്/ ചിത്രങ്ങൾ: ശരണ്യ സ്നേഹജൻ
News18 Malayalam | January 9, 2020, 1:47 PM IST
1/ 5
ആലപ്പുഴ: ദേശീയ പണിമുടക്ക് ദിനത്തിൽ നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആലപ്പുഴയിൽ തടഞ്ഞ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ നാല് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ.
2/ 5
സിപിഎം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജോളി, മുൻ ബ്രാഞ്ച് സെക്രട്ടറി സാബു, കെഎസ്കെടിയു കൺവീനർ സുധീർ, സിഐടിയു നേതാവ് അജികുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതടക്കം നാല് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈനകർ കുട്ടമംഗലം ഭാഗത്തു നിന്ന് പുളിങ്കുന്ന് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
3/ 5
ലെവിറ്റും ഭാര്യയുമടക്കമുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് വേമ്പനാട്ടു കായലിൽ ഒന്നര മണിക്കൂറോളമാണ് തടഞ്ഞിട്ടത്. 2013ലെ രസതന്ത്ര നൊബേല്‍ ജേതാവായ ലെവിറ്റ്, കേരള സര്‍വകലാശാലയില്‍ പ്രഭാഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അതിഥിയായാണ് കേരളത്തിലെത്തിയത്.
4/ 5
ഹൗസ് ബോട്ട് തടഞ്ഞതിൽ സംസ്ഥാന സർക്കാർ ലെവിറ്റിനോട് ഖേദം പ്രകടിപ്പിച്ചു . സംസ്ഥാന സർക്കാരിന് വേണ്ടി കോട്ടയം, ആലപ്പുഴ കളക്ടർമാർ കുമരകത്തെത്തി ലവിറ്റിനോടും ഭാര്യയോടും ക്ഷമ ചോദിച്ചു.
5/ 5
അതേസമയം സംഭവത്തിൽ പരാതിയില്ലെന്ന് ലെവിറ്റ് അറിയിച്ചു. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം നല്ല സ്ഥലമാണെന്നും അദ്ദേഹം. മൊഴി രേഖപ്പെടുത്താൻ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ലെവിറ്റ് പരാതി ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.